National
പത്മ ബഹുമതികള്‍ രാഷ്ട്രപതി വിതരണം ചെയ്തു

ന്യൂഡല്‍ഹി: പത്മ ബഹുമതികള്‍ രാഷ്ട്രപതി വിതരണം ചെയ്തു. വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 108 പേര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചത്്്. പത്മശ്രീ പുരസ്‌കാരം ലഭിച്ച നടന്‍ മധുവും രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്ന് ഇക്കുറി മധുവിന് മാത്രമായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഗായിക എസ്. ജാനകിക്ക് പുരസ്‌കാരം ലഭിച്ചിരുന്നെങ്കിലും വൈകിക്കിട്ടിയ അംഗീകാരം വേണടെന്ന് പറഞ്ഞ് അവര്‍ നിരസിക്കുകയായിരുന്നു.
---- facebook comment plugin here -----