Connect with us

Palakkad

പ്രതിസന്ധി അറിയിച്ചിട്ടും തമിഴ്‌നാട് ആളിയാര്‍വെള്ളം വിടുന്നത് കുറഞ്ഞ അളവില്‍ തന്നെ

Published

|

Last Updated

രണ്ടുമാസത്തിനിടെ നിരവധിതവണയാണ് തമിഴ്‌നാട് ഇത്തരത്തില്‍ കുറഞ്ഞ അളവില്‍ വെള്ളം വിട്ടത്. ഇതോടെ കരാര്‍ലംഘനത്തിന്റെ പരമാവധിയും തമിഴ്‌നാട് ചെയ്തുകഴിഞ്ഞു. മാര്‍ച്ചില്‍ ലഭിക്കേണ്ട രണ്ടു ടിഎംസിയോളം വെള്ളത്തിന്റെ അളവിലാണ് മാറ്റംവന്നിരിക്കുന്നത്. ചിറ്റൂര്‍പുഴയിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കിഴക്കന്‍മേഖല വരണ്ടുണങ്ങുകയാണ്. ഈ വെളളത്തെ ആശ്രയിച്ചുള്ള 30,000 ഏക്കര്‍ നെല്‍കൃഷിയില്‍ പതിനായിരം ഏക്കറോളവും കരിഞ്ഞുണങ്ങി കഴിഞ്ഞു.—കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ് ഇതുവരുത്തിയിരിക്കുന്നത്. യഥാക്രമം ഈ ജലം ലഭിച്ചാലേ ഇവിടുത്തെ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകൂ.——
വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകകര്‍ നിരവധി സമരങ്ങള്‍ നടത്തും. പതിവുപോലെ ഇറിഗേഷന്‍വകുപ്പ് അധികൃതരുടെ ഉറപ്പുകള്‍ നല്‍കും. സമരം ഒത്തുതീര്‍പ്പാവുകയും ചെയ്യും.—ആളിയാറിലെ വെള്ളക്കുറവ് കാരണം കമ്പാലത്തറ ഏരിയില്‍ ഏഴ് മീറ്റര്‍ വെള്ളം ശേഖരിക്കാന്‍ കാലതാമസം നേരിടുകയാണ്. ഇത് പെരുമാട്ടി,പട്ടഞ്ചേരി,വണ്ടിത്താവളം എന്നിവിടങ്ങളില്‍ വലിയ പ്രതിഫലനമുണ്ടാക്കുകയാണ്. ചിറ്റൂര്‍പുഴയിലെ ഒമ്പതോളം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. പ്രതിദിനം19. 9 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടേക്ക് ആവശ്യമുള്ളത്.—അതേസമയം ആളിയാറില്‍നിന്നും വെള്ളം കൃത്യസമയത്ത് എങ്ങനെ ലഭ്യമാക്കുമെന്ന കാര്യത്തില്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് ഇനിയും നിശ്ചയമില്ല.
മാര്‍ച്ചിലെ വെള്ളത്തിന്റെ അളവ് കുറക്കുമെന്നും മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ കരാര്‍ ലംഘനം. കരാര്‍പ്രകാരമുള്ള 7. 25 ടിഎംസിയില്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി രണ്ട് ടിഎംസി ജലമാണ് തമിഴ്‌നാട് നല്‍കേണ്ടത്. പക്ഷേ നിലവിലെ തമിഴ്‌നാടിന്റെ വെള്ളംകുറച്ചുള്ള ഒളിച്ചുകളി തുടരുന്നതോടെ ഇത്രയും ജലം ലഭ്യമാകില്ലെന്ന ഉറപ്പാണ് ലഭിക്കുന്നത്.
ആളിയാറില്‍ നിന്നും കേരളത്തിനു വെള്ളം ലഭിക്കാത്ത പക്ഷം ശിരുവാണിയില്‍നിന്നും വെള്ളം വിട്ടുനല്‍കില്ലെന്ന് ഉദ്യോഗസ്ഥ ചര്‍ച്ചയില്‍ കഴിഞ്ഞദിവസം കേരളം അറിയിച്ചിരുന്നു. ഇത് തമിഴ്‌നാടിന് തിരിച്ചടിയായിരുന്നു. ഈ പിടിവള്ളി ഉപയോഗിച്ച് ആളിയാര്‍വെള്ളം ലഭ്യമാക്കാമാമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും തമിഴ്‌നാട് വെള്ളം വിട്ടുതരാത്തത് ജില്ലയ്ക്ക്തിരിച്ചടിയായികൊണ്ടിരിക്കുകയാണ്. അതേസമയം പറമ്പിക്കുളം,തൂണക്കടവ്,പെരുവാരിപ്പള്ളം ഡാമുകളിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി തമിഴ്‌നാട് തുടങ്ങിയിരിക്കുകയാണ്. ഡാം ഷട്ടറിന്റെ 25 അടി താഴെവരെ മാത്രമാണ് ഇപ്പോള്‍ വെളളമുള്ളത്. ജലനിരപ്പ് താഴുമ്പോഴാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. ഷട്ടറുകള്‍ക്കൊപ്പം വെള്ളം സം”രിക്കാന്‍ വര്‍ഷങ്ങളായി തമിഴ്‌നാട് മുതിരാറില്ല. പരമാവധിവെള്ളം ടണലിലൂടെ തൂണക്കടവ് ഡാമിലേക്ക് തുറന്ന് സര്‍ക്കാര്‍പതിവഴി കോണ്ടൂര്‍ കനാലിലൂടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ആളിയാറില്‍നിന്നും ഏതുവിധേനയും വെള്ളം ലഭ്യമാക്കാനുള്ള നടപടി അടിയന്തിരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.—

Latest