Connect with us

Malappuram

പൂളക്കല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നശിപ്പിച്ച നിലയില്‍

Published

|

Last Updated

കല്‍പകഞ്ചേരി: മാറാക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൂളക്കല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ടാങ്ക് കത്തി കൊണ്ട് കുത്തിക്കിറിയ നിലയിലായിരുന്നു. ഇന്നലെ രാവിലെയാണു ടാങ്കിലെ വെള്ളം ചോര്‍ന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെയും ടാപ്പ് പൊട്ടിക്കലും മറ്റും ഇവിടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വാര്‍ഡ് മെമ്പര്‍ കക്കാട്ട് തൊടി ബീക്കുട്ടിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. ആശാരികുളമ്പ് കരുവഞ്ചേരിയില്‍ ഈ പദ്ധതിയില്‍ നിന്ന് 36 ഓളം കുടുംബങ്ങളുടെ ആശ്രയം കൂടിയാണ്‍. പൂളക്കലില്‍ പഞ്ചായത്തിന്റ് പുറമ്പോക്ക് ഭൂമിയില്‍ കിളച്ച കിണറില്‍ നിന്നാണ്‍ ഈ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ടാങ്ക് നശിപ്പിച്ചതോടെ ഈ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെടുക്കുന്ന കുടുംബങ്ങള്‍ പ്രയാസത്തിലാണ്‍.ടാങ്ക് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ കണ്ടെത്താനും ടാങ്ക് പുനസ്ഥാപിക്കാനും വേണ്ട് നടപടികള്‍ വേഗത്തിലാക്കണമെന്നതാണു ജനങ്ങളുടെ ആവശ്യം.