Connect with us

Kozhikode

കക്കാട് മഹല്ല് ഖാസിയായി കാന്തപുരത്തെ ബൈഅത്തു ചെയ്യല്‍ 31ന്

Published

|

Last Updated

മുക്കം: ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കക്കാട് മഹല്ലിന്റെ ഖാസിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ബൈഅത്ത് ചെയ്യുന്ന ചടങ്ങും മുനവ്വിറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസാ കെട്ടിട ശിലാസ്ഥാപനവും ഈ മാസം 31ന് കക്കാടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മഹല്ല് പ്രതിനിധിയായി ഭരണ സമിതി പ്രസിഡന്റ് ടി കുഞ്ഞിമുഹമ്മദ് ഹാജി കാന്തപുരത്തെ ഖാസിയായി ബൈഅത്ത് ചെയ്യും.
സ്ഥലം ഖത്തീബ് ഹനീഫ അഹ്‌സനി അല്‍ഖാദിരി ഖാസിയെ സ്ഥാന വസ്ത്രമണിയിക്കും. കക്കാടില്‍ നിര്‍മിക്കുന്ന മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ ആന്‍ഡ് ദഅ്‌വ സെന്ററിന്റെ ശിലാസ്ഥാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. പൊതു സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, എ സി ഉസ്മാന്‍ പുത്തന്‍പള്ളി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ പങ്കെടുക്കും. ടി കുഞ്ഞിമുഹമ്മദ് ഹാജി, ടി പി ഇസ്മാഈല്‍ മാസ്റ്റര്‍, മജീദ് കക്കാട്, കുയ്യില്‍ അബ്ദുല്‍ അസീസ്, ജി മൂസ മാസ്റ്റര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.