National
രക്തസാമ്പിള്‍ പരിശോധനക്ക് നല്‍കാമെന്ന് വിജേന്ദര്‍
മൊഹാലി: മയക്കുമരുന്ന് കേസില്‍ ആരോപണവിധേയനായ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് രക്ത സാമ്പിള്‍ പോലീസിന് പരിശോധനക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇന്നലെ രക്തവും മുടിയും പോലീസിന് പരിശോധനക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് വിജേന്ദര്‍ അറിയിച്ചിരുന്നു. രക്ത സാമ്പിള്‍ പോലീസിന് നല്‍കില്ലെന്നും ഉത്തേജക മരുന്ന് പരിശോധനാ വിഭാഹത്തിന് സാമ്പിളുകള്‍ നല്‍കാമെന്നുമാണ് വിജേന്ദര്‍ അറിയിച്ചിരുന്നത്.
പഞ്ചാബില്‍ 130 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടിയ സംഭവത്തെ തുടര്‍ന്നാണ് വിജേന്ദറിനെ ചോദ്യം ചെയ്തത്. വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സഹതാരം രാം സിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു.







