Connect with us

Sports

സൈന പുറത്ത്

Published

|

Last Updated

ബിമിംഗ്ഹാം: ആള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ പുറത്തായി. വനിതാ സിംഗിള്‍സ് സെമിയില്‍ തായ്‌ലന്‍ഡിന്റെ ഇന്റാനോന്‍ റാചനോകിനോട് 15-21,19-21 നേരിട്ട ഗെയിമുകള്‍ക്കായിരുന്നു സൈന പരാജയപ്പെട്ടത്. ലോക മൂന്നാം നമ്പറായ സൈനയെ ലോക എട്ടാം നമ്പറായ തായ്‌ലന്‍ഡ് താരം നാല്‍പത് മിനുട്ടിനുള്ളിലാണ് അട്ടിമറിച്ചത്. ഇത് മൂന്നാം തവണയാണ് ഇന്റാനോന്‍ സൈനയെ തോല്‍പ്പിക്കുന്നത്. 2011 ല്‍ സുദിര്‍മന് കപ്പിലും കഴിഞ്ഞ വര്‍ഷം സൂപ്പര്‍ സീരീസ് ഫൈനലിലുമായിരുന്നു സൈന തായ്‌ലന്‍ഡ് താരത്തിന് മുന്നില്‍ മുട്ടുമടക്കിയത്. സ്‌ട്രോക്കിലും റാലിയിലും അപാരമായ നിയന്ത്രണം പാലിച്ച തായ്‌ലന്‍ഡ് താരം മത്സരത്തിലുടനീളം മേല്‍ക്കോയ്മ ആസ്വദിച്ചു.

Latest