Connect with us

International

ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

റോം: ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രധാന ഇടതുപക്ഷ പാര്‍ട്ടിയും ആന്‍ഡി എസ്റ്റാബ്ലിഷ്‌മെന്റ് മൂവ്‌മെന്റും പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തെ എതിര്‍ത്തു. കടുത്ത സമ്പത്തിക മാന്ദ്യത്തില്‍ ഇറ്റലിയിലെ സ്ഥിതി യൂറോപ്പിനെ പൂര്‍ണമായും തളര്‍ത്തിയിക്കുകയാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ആരംഭിച്ചത്. ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഹാസ്യ താരം ബെപ്പെ ഗ്രില്ലോക്കിന്റെ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് പാര്‍ട്ടി ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലാക്കുകയാണ്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി ഗ്രില്ലോക്ക് സഹകരിക്കുകയില്ലെന്ന് പറഞ്ഞത് രൂപപ്പെട്ട് വന്ന നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. മാര്‍ച്ച് പത്തിന് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടികള്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും പ്രതീക്ഷകള്‍ കണ്ടുതുടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സാമ്പത്തിക പരിഷ്‌കരണം ഏര്‍പ്പെടുത്തിയതാണ് ഇദ്ദേഹത്തിന്റെ ജനപിന്തുണ ഇടിയാന്‍ കാരണമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest