Connect with us

Kerala

ക്ഷേത്ര മൈതാനങ്ങള്‍ നവ കേരള സദസിന് വേദിയാക്കരുത്; ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദം

Published

|

Last Updated

കൊച്ചി| ക്ഷേത്ര മൈതാനങ്ങള്‍ നവ കേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാര്‍ക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയന്‍കീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹരജികള്‍.

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

അതേസമയം ഹൈക്കോടതിയില്‍ ഹരജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാന്‍ നോഡല്‍ ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാര്‍ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും.

 

 

 

 

Latest