Connect with us

Editors Pick

റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ഇന്ത്യയിലെത്തുന്നു: ലോഞ്ചിങ് നാളെ

ഇ-ടെക് 160 പവര്‍ട്രെയിന്‍ എന്ന് വിശേഷിക്കപ്പെടുന്ന ഈ കാറിന് എ ആര്‍ എ ഐ ഉറപ്പുനല്‍കുന്ന ലിറ്ററില്‍ 29 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് കാറുകള്‍ നാളെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ന്യൂ ജെന്‍ ഡസ്റ്റര്‍, എം വൈ 26 ക്വിഡ്, ട്രൈബര്‍ ടര്‍ബോ പെട്രോള്‍ എന്നിവക്ക് പിന്നാലെയാണ് കോംപാക്റ്റ് എസ് യു വിയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങുന്നത്. 21000 രൂപക്ക് റെനോ ഡസ്റ്റര്‍ ഹൈബ്രിഡിനായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചെങ്കിലും വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നത് നാളെയായിരിക്കും.

ഇ-ടെക് 160 പവര്‍ട്രെയിന്‍ എന്ന് വിശേഷിക്കപ്പെടുന്ന ഈ കാറിന് എ ആര്‍ എ ഐ ഉറപ്പുനല്‍കുന്ന ലിറ്ററില്‍ 29 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടൊപ്പം മണിക്കൂറില്‍ 1.4 കിലോവാട്ട് ബാറ്ററി പാക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണുള്ളത്. ഈ പവര്‍ട്രെയിന്‍ 160 ബി എച് പിയും 172 എന്‍ എമ്മും ഉത്പാദിപ്പിക്കുന്നു. നിലവില്‍ 1, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമായ ഡസ്റ്ററിന്റെ നിരയിലേക്ക് മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനായാണ് ഹൈബ്രിഡ് എത്തുന്നത്.

രാജ്യത്തെ വിപണിയില്‍ തങ്ങളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ച്ചയായി പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് റെനോ ഇന്ത്യ.

Content Highlights:
Renault India is launching the new Duster Hybrid in the Indian market tomorrow. The compact SUV features an E-Tech 160 powertrain offering an ARAI-certified mileage of 29 km per liter. Pre-bookings for the hybrid vehicle are currently open at 21,000 rupees ahead of the official price reveal.

Latest