kollam accident
ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മരണം: പത്തിലേറെ പേര്‍ക്ക് പരുക്ക്
മീന്‍ കയറ്റിവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്
കൊല്ലം | ജില്ലയിലെ ശക്തികുളങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവറാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന മറ്റൊരാളുടേയും ബസിലെ ഏതാനും പേരുടേയും പരുക്ക് ഗുരുതരമാണ്. ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മിന് കയറ്റിവന്ന മിനി ലോറിയും എതിര്‍ ദിശയില്‍ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.







