Connect with us

National

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം തള്ളിക്കളയാനാകില്ല: കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം

അവകാശവാദം ഉന്നയിച്ച പി. നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.

Published

|

Last Updated

ചെന്നൈ| എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. വേലുപ്പിള്ള ജീവനോടെ ഉണ്ടെന്ന് അവകാശവാദം ഉന്നയിച്ച പി. നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാകും.

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി നെടുമാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവായ പി നെടുമാരന്‍ തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ ഉചിതമായ നേരത്ത് പൊതുജനത്തിന് മുന്നില്‍ എത്തുമെന്ന് നെടുമാരന്‍ പറഞ്ഞിരുന്നു. തഞ്ചാവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.