Connect with us

Kerala

ആറന്മുള ഉതൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനക്കാരായ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും

മത്സര വള്ളംകളിയില്‍ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി

Published

|

Last Updated

പത്തനംതിട്ട| ആറന്മുള ഉതൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങാന്‍ തീരുമാനം. പള്ളിയോടത്തിന്റെ ഗ്രാന്റും റദ്ദാക്കും. അടുത്തവര്‍ഷം ജലമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പള്ളിയോടത്തെ വിലക്കാനും തീരുമാനമായി.

മത്സര വള്ളംകളിയില്‍ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി. വള്ളംകളിക്ക് തടസമുണ്ടാക്കിയ ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍, മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടിയെടുക്കും.

2017ന് ശേഷം ആദ്യമായാണ് ഇക്കുറി ജലമേള സംഘടിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ശൈലികളും ഇക്കുറി നടന്ന മത്സരത്തില്‍ പിന്തുടരാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ മത്സരത്തിനെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ ഇതേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന പേരില്‍ തര്‍ക്കമുണ്ടായി.

പുറത്ത് നിന്ന് തുഴച്ചിലുകാരെ ഉപയോഗിച്ചെന്നായിരുന്നു പരാതികള്‍ ഉയര്‍ന്നത്. മത്സരത്തിനിടെ വള്ളം മറ്റൊരു വള്ളത്തിലേക്ക് തുഴഞ്ഞുകയറ്റിയുണ്ടായ അപകടത്തില്‍ വന്മഴി പള്ളിയോടെ മറിഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന തുഴച്ചിലുകാരെ മുഴുവന്‍ രക്ഷിച്ചെങ്കിലും ഏറെ നേരം ആശങ്ക ഉയര്‍ന്നിരുന്നു.

ജലമേളയില്‍ എ ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിലാണ് ഇടശ്ശേരിമല പള്ളിയോടം ജേതാക്കളായിരുന്നത്. ബി ബാച്ചില്‍ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. മന്നം സ്മാരക ട്രോഫിയാണ് ഇവര്‍ക്ക് നല്‍കിയത്. ഇതില്‍ ഇടശേരി മല പള്ളിയോടത്തിന്റെ ട്രോഫി മാത്രമാണ് തിരികെ വാങ്ങുക.

 

 

 

 

---- facebook comment plugin here -----

Latest