Connect with us

Kerala

അൽബാബ്  സെൻട്രൽ സ്കൂൾ സ്വാതന്ത്ര്യത്തിന്റെ 75- വാർഷികം ആഘോഷിച്ചു

കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി

Published

|

Last Updated

കാട്ടൂർ | ഏറെ വർണ്ണാഭമായ പരിപാടികളോടെ കാട്ടൂർ അൽബാബ്  സെൻട്രൽ സ്കൂൾ സ്വാതന്ത്ര്യത്തിന്റെ 75- വാർഷികം ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. രാവിലെ 8.30 നു തന്നെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.ഏവരുടെയും നിറസാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ പതാക ഉയർത്തി.

സ്വാതന്ത്ര്യത്തിന്റെ 75-  വാർഷികം അനുസ്മരിച്ച് ബലൂണുകൾ അനന്തവിഹായസ്സിലേക്ക് പറത്തിവിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.ചെയർമാൻ അബ്ദുള്ളക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി. വി. മുസ്തഫ സഖാഫി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.. അഡ്മിനിസ്ട്രേറ്റീവ് മാനേജർ അബ്ദുല്ലയുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം അവസാനിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയെ മനോഹരമാക്കി.

Latest