Connect with us

Ongoing News

ബാറ്ററികള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍

നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ്, നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍, നിരണം ചെമ്പില്‍ വീട്ടില്‍ വിനീത് തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

തിരുവല്ല | വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍. നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45), നിരണം ചെമ്പില്‍ വീട്ടില്‍ വിനീത് തങ്കച്ചന്‍ (24) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.

പരുമല തിക്കപ്പുഴയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.

ഇക്കഴിഞ്ഞ 12ന് അര്‍ധരാത്രിയോടെയാണ് സംഭവം. മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയില്‍ ഫോണില്‍ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സംഘം ബാറ്ററി കടയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.

മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികള്‍ക്കെതിരെ പുളിക്കീഴ്, മാന്നാര്‍ പോലീസ് സ്റ്റേഷനുകളില്‍ മോഷണമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ ജെ ഷെജീം, ഷിജു പി സാം, എ എസ് ഐമാരായ എസ് എസ് അനില്‍, സദാശിവന്‍, സി പി ഒമാരായ രാജേഷ്, നവീന്‍, അനൂപ്, സുദീപ്, ദീപക് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest