Connect with us

Kerala

മാനസയുടേയും രഖിലിന്റേയും സംസ്‌കാരം ഇന്ന്; തോക്കെത്തിയ വഴി ഇനിയും കണ്ടെത്താനായില്ല

Published

|

Last Updated

എറണാകുളം | കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ സംസ്‌കാരം പയ്യാമ്പലം പൊതുശ്മശാനത്തിലാകും നടക്കുക

അതേ സമയം രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ അന്വേഷണം തുടരുകയാണ്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പൊലീസ ്വിശദമായി രേഖപ്പെടുത്തും.

മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതെന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് ഫാക്ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. രഖില്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വെള്ളിയാഴ്ച നെല്ലിക്കുഴിയിലെ ദന്തല്‍ കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്യുകയായിരുന്നു

Latest