Kerala
കുതിരാന്‍ തുരങ്കപാത തുറക്കാന്‍ അനുമതി
പാലക്കാട് | കുതിരാന്‍ തുരങ്കപാത തുറക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ അനുമതി. തുരങ്കം ഗതാഗതത്തിന് സജ്ജമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിന് സാധ്യതയില്ലെന്നും എല്ലാ തരത്തിലുള്ള സുരക്ഷാ നടപടികളും പാലിച്ചതായും ഇത് പരിശോധനയില്‍ വ്യക്തമായതായും ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നല്‍കിയ കത്തില്‍ പറയുന്നു.







