Connect with us

National

ഒളിമ്പിക്സ് :അമ്പെയ്ത്തില്‍ ദീപിക പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ദീപികാ കുമാരി പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയന്‍ താരം ടോപ്സീഡായ ആന്‍ സാനിനോടാണ് പരാജയപ്പെട്ടത്. 0-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

ദീപികയുടെ മൂന്നാം ഒളിമ്പിക്സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഒന്നാം റൗണ്ടിലും 2016 റിയോ ഒളിമ്പിക്സില്‍ പ്രീക്വാര്‍ട്ടറിലും പുറത്താവുകയായിരുന്നു.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത്.

Latest