Connect with us

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 വിദ്യാര്‍ഥികള്‍ക്കും കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവുമെന്നതാണ് ആശങ്ക പരത്തുന്നത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രണ്ട് ബാച്ചിലെയും മുഴുവന്‍ വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, കോളജ് കാമ്പസിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Latest