Connect with us

National

മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഇസ്‌റാഈലി കമ്പനിയുടെ പെഗാസസ് എന്ന സ്‌പൈവേര്‍ ഉപയോഗിച്ച് രാജ്യത്തെ നാല്‍പ്പതിലധികം മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തി. ദേശീയതലത്തിലെ സമാന്തര മാധ്യമമായ ദി വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകളുടെ പട്ടികയില്‍ ഇന്ത്യയിലെ 40ലേറെ മാധ്യമ പ്രവര്‍ത്തകരുടെതുമുണ്ട്.

വമ്പന്‍ ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുപ്പിച്ച് 2018നും 2019നും ഇടയിലാണ് ഫോണ്‍ ചോര്‍ത്തലുണ്ടായത്. എന്‍ എസ് ഒ ഗ്രൂപ്പ് എന്ന ഇസ്‌റാഈലി കമ്പനിയാണ് പെഗാസസ് നിര്‍മിച്ചത്. സര്‍ക്കാറുകള്‍ക്ക് മാത്രമാണ് ഇത് വിറ്റതെന്ന് എന്‍ എസ് ഒ പറയുന്നു. എന്നാല്‍ ഹാക്കിംഗില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.