Connect with us

Kerala

കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു

Published

|

Last Updated

കൊല്ലം | കൊല്ലം കുണ്ടറയിലെ പെരുമ്പുഴയിലെ കിണറ്റില്‍ വീണ് നാല് പേര്‍ മരിച്ചു. സോമരാജന്‍ (54), രാജന്‍ (35), മനോജ് (32), ശിവപ്രസാദ് (24) എന്നിവരാണ് മരിച്ചത്. 100 അടിയോളം ആഴമുള്ള കിണറ്റില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

ശ്വാസ തടസമുണ്ടായതാണ് ദുരന്തത്തിന് ഇടയാക്കിയത്. കിണറ്റില്‍ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. നാലുപേരെയും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. രക്ഷിക്കാന്‍ ഇറങ്ങിയ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. കിണറ്റില്‍ വിഷവാതകം ഉണ്ടായിരുന്നതായി സംശയിക്കുന്നു. കിണര്‍ പൂര്‍ണമായും മൂടാന്‍ തീരുമാനിച്ചിട്ടുണ്ട്.