National
പാകിസ്ഥാന് ബസിന് നേരെ ഭീകരാക്രമണം; ആറ് ചൈനീസ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി | പാകിസ്താനില്‍ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ആറ് ചൈനീസ് എന്‍ജിനീയര്‍മാരും ഒരു പാക് സൈനികനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. വടക്കന്‍ പാകിസ്താനിലെ ഉള്‍പ്രദേശത്ത് വെച്ചായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 30 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.







