Connect with us

Uae

യു എ ഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ | യു എ ഇയില്‍ ബലിപെരുന്നാള്‍ അവധി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19 (ദുല്‍ഹജ്ജ് ഒന്പത്) മുതല്‍ 22 (ദുല്‍ഹജ് 12) വരെ നാല് ദിവസം അവധി ലഭിക്കും.

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ തുടര്‍ച്ചയായ ആറ് ദിവസം അവധി കിട്ടും. ഈദിന് ശേഷം ജൂലൈ 25 മുതല്‍ പ്രവൃത്തിദിനം ആരംഭിക്കും. സ്വകാര്യ മേഖലയിലും തിങ്കളാഴ്ച മുതല്‍ നാല് ദിവസം അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

Latest