Connect with us

Achievements

കമ്മ്യൂനിറ്റി കോളജ് ഇനിഷ്യേറ്റീവ്: ഫാത്വിമ റിൻഷ അമേരിക്കയിലെ ഹൂസ്റ്റൺ കോളജിലേക്ക്

Published

|

Last Updated

മലപ്പുറം | എം ഇ സ് മമ്പാട് കോളജിലെ മൂന്നാം വർഷ മാസ് കമ്മ്യൂനിക്കേഷൻ വിദ്യാർഥിനി വി പി ഫാത്വിമ റിൻഷയുടെ പഠനം ഇനി അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റൺ കമ്മ്യൂനിറ്റി കോളജിൽ. വർഷംതോറും നടത്തിവരാറുള്ള കമ്മ്യൂനിറ്റി കോളജ് ഇനിഷ്യേറ്റീവ് (സി സി ഐ പി) പദ്ധതിയിലൂടെയാണ് അർഹത നേടിയത്. പൊന്മള പഞ്ചായത്തിലെ ആറാം വാർഡ് വട്ടപ്പറമ്പ് സ്വദേശിനിയാണ്.

വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളെ അമേരിക്കയിലെ കമ്മ്യൂനിറ്റി കോളജുകളിൽ ഉൾപ്പെടുത്തി വിവിധ സംസ്‌കാരങ്ങൾ പഠിക്കാനും പറഞ്ഞ് കൊടുക്കാനും കൂടെ ഒരു വർഷത്തെ ലഭ്യമായ കോഴ്‌സ് പഠിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഒരു മലയാളി കൂടിയാണ് റിൻഷ.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ബെംഗളൂരിലും ചെന്നൈയിലുമായി പരീക്ഷകളും അഭിമുഖങ്ങളും നടത്തിയ ശേഷമാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. വലിയപീടിയക്കൽ അബ്ദുൽ അസീസ്-സൈനബ ദമ്പതികളുടെ ഇളയ മകളാണ്. മുഹമ്മദ് റിസ്‌വാൻ, ഇംതിയാസ്, ഫഹദ് ഇബ്ൻ അബ്ദുൽ അസീസ് സഹോദരങ്ങളാണ്. ടിക്കറ്റും മറ്റും കാര്യങ്ങളും തയ്യാറായാൽ ഈമാസം അവസാനത്തോടെ റിൻഷ അമേരിക്കയിലേക്ക് പോകും.

Latest