Connect with us

Fact Check

#FACTCHECK: വാക്‌സിനെടുത്താല്‍ ബ്ലൂടൂത്തുമായി ശരീരം കണക്ട് ആകുമോ?

Published

|

Last Updated

കൊവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ട്. വാക്‌സിനെടുത്ത കൈഭാഗം ബ്ലൂടൂത്തുമായി കണക്ടാകുമെന്ന പ്രചാരണമാണ് ഇതില്‍ ഒടുവിലത്തേത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്പാനിഷിലുള്ള വീഡിയോയിലാണ് ഇത്തരമൊരു അവകാശമാദമുള്ളത്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : ഫൈസര്‍ വാക്‌സിന്റെ ഒരു ഡോസ് കുത്തിവെച്ച കൈക്ക് അരികെ ബ്ലൂടൂത്ത് പെയറിംഗ് മോഡ് ഓണാക്കിയ ശേഷം സ്മാര്‍ട്ട ഫോണ്‍ കൊണ്ടുവന്നപ്പോള്‍ കണക്ട് ആയി. “അദര്‍ ഡിവൈസസ്” എന്ന ഭാഗത്ത് എച്ച്ബിപിസി-ജെ43 എന്ന പേരിലുള്ള ഡിവൈസ് കണക്ട് ആയി. ഇത് ഫൈസര്‍ വാക്‌സിനെയാണ് സൂചിപ്പിക്കുന്നത്. വാക്‌സിനില്‍ മൈക്രോചിപിന്റെ സാന്നിധ്യമുള്ളതിനാലാണിത്.

യാഥാര്‍ഥ്യം : വാക്‌സിനില്‍ മൈക്രോചിപ്പുകളും മറ്റ് സാങ്കേതികവിദ്യകളും ഒളിപ്പിച്ചിട്ടുണ്ട് എന്ന പ്രചാരണം പുതിയതല്ല. ബ്ലൂടൂത്ത് ഡിവൈസുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഒരു വാക്‌സിനിലുമില്ല. പ്രചരിക്കുന്ന വീഡിയോയിലുള്ള സ്മാര്‍ട്ട് ഫോണില്‍ കാണിക്കുന്ന എച്ച്ബിപിസി-ജെ43 എന്ന ഡിവൈസ് യഥാര്‍ഥത്തില്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ആണ്.

Latest