Connect with us

Ongoing News

ക്ലബ് ഹൗസിലെ ഇടപെടൽ സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും

Published

|

Last Updated

കണ്ണൂർ | ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ല എന്നോർക്കണമെന്ന് പോലീസ് ഫേസ്ബുക്ക് പേജിൽ ചൂണ്ടിക്കാട്ടി.
തരംഗമാകുന്ന പുത്തൻ സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന “സ്പീക്കർ”മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ കഴിയും.
സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വീഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു.

സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളികളുടെ പ്രൊഫൈലുകളും വീഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ “സെൻസറിംഗ്” ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു. ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത, ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്.

വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീൻഷോട്ടായി പ്രചരിക്കാൻ ഇടയുണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

---- facebook comment plugin here -----

Latest