Kerala
സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പു തന്നെ അധ്യാപക നിയമനം; ഉദ്യോഗാര്‍ഥികളുടെ ആശങ്കയകറ്റി മുഖ്യമന്ത്രി
തിരുവനന്തപുരം | സ്കൂളുകളില്‍ നിയമനം കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികളുടെ ആശങ്കയകറ്റി മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തും. പി സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം നിയമന ശിപാര്‍ശ കിട്ടിയവര്‍ക്കും ഇതുവരെ നിയമനം ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
---- facebook comment plugin here -----