Connect with us

National

വാക്‌സിനും റേഷനുമായി 80,000 കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനും റേഷന്‍ വിതരണത്തിനുമായി ഈ വര്‍ഷം 80000 കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ വിതരണത്തിനായി നേരത്തെ 35000 കോടി രൂപയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഈ തുക മതിയാകില്ലെന്നാണ് കരുതുന്നത്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ 50,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

കൊവിഡ് സാഹചര്യത്തില്‍ ജൂണ്‍ വരെ സൗജന്യ റേഷന്‍ നല്കാന്‍ 26000 കോടി രൂപയാണ് സര്‍ക്കാര്‍ നേരത്തെ മാറ്റിവച്ചത്. നവംബര്‍ വരെ ഇത് നല്കാന്‍ തീരുമാനിച്ചതോടെ 90,000 കോടി രൂപയെങ്കിലും ഇതിന് വേണ്ടി വരും. അതായത് വാക്‌സീന്‍ റേഷന്‍ ചെലവുകള്‍ കൂടിയതോടെ ബജറ്റിനെക്കാള്‍ 80,000 കോടി രൂപ ഈ വര്‍ഷം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വാക്‌സിന്‍ വിതരണം നിരീക്ഷിക്കാനും തീരുമാനമായി. ദേശീയ ആരോഗ്യ പോര്‍ട്ടല്‍ വഴിയാകും ഇത് നിരീക്ഷിക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്യും.