Connect with us

Kerala

കൊവിഡ് കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് രോഗിക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കേന്ദ്രത്തിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് കൊവിഡ് രോഗിക്ക് പരുക്ക്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പൂജപ്പുരയിലെ സി എഫ് എല്‍ ടി സിയിലാണ് സംഭവം. തലക്ക് പരുക്കേറ്റ മലയം സ്വദേശി മാധവക്കുറുപ്പിനെ (87) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് കേന്ദ്രത്തിലെ കുളിമുറിയുടെ മേല്‍ക്കൂരയില്‍ നിന്നാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്.

Latest