Connect with us

International

പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പിറകെ മാലിയില്‍ മുന്‍ പട്ടാള നേതാവ് അധികാരം കൈയടക്കി

Published

|

Last Updated

ബാംകോ | മാലിയില്‍ ഇടക്കാല പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പിറകെ മുന്‍ സൈനിക നേതാവ് അധികാരം ഏറ്റെടുത്തു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും പരാജയപ്പെട്ട സാഹചര്യത്തില്‍ അധികാരം ഏറ്റെടുക്കുകയാണെന്ന് മാലിയുടെ ഇടക്കാല വൈസ് പ്രസിഡന്റ് കേണല്‍ അസിമി ഗോയിറ്റ പറഞ്ഞു.നേരത്തെ നിശ്ചയിച്ചത് പ്രകാരം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് ബാഹ് ദോയും പ്രധാനമന്ത്രി മോക്ടാര്‍ ക്വാനയേയും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്ത് രാജ്യതലസ്ഥാനത്തെ സൈനിക ക്യാമ്പിലെത്തിച്ചത്. ഈ നടപടിയെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചിരുന്നു. പ്രസിഡന്റ് ഇബ്രാഹിം ബൗബാകര്‍ കീറ്റ ആഗസ്റ്റില്‍ പട്ടാള അട്ടിമറിയിലൂടെ പുറത്തായിരുന്നു. ഇതിന് പിറകെ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെടുത്തിയവരായിരുന്നു ബാ ദൗവും ക്വാനേയും . ആഗസ്റ്റില്‍ നടന്ന അട്ടിമറിക്ക് നേതൃത്വം കൊടുത്തത് ഗോയിറ്റ ആയിരുന്നു. ഇതിന് പിറകെയാണ് ഇടക്കാല പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും അധികാരങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഗോയിറ്റയുടെ നടപടിയെ അപലപിച്ച യു എന്നും യൂറോപ്യന്‍ യൂണിയനും അറസ്റ്റ് ചെയ്ത ഇരു നേതാക്കളേയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു

---- facebook comment plugin here -----

Latest