Eranakulam
ബ്ലാക് ഫംഗസ്: സംസ്ഥാനത്ത് നാല് മരണം കൂടി
കൊച്ചി | ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാല് പേര് കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും രണ്ട് പേര് പത്തനംതിട്ട സ്വദേശികളുമാണ്. പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരില്‍ ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.
എറണാകുളം ജില്ലയില്‍ നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായാണ് ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്കുള്ള ചികിത്സ നടത്തുന്നത്. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് ഒരു സ്ഥലത്ത് ചികിത്സയും ശസ്ത്രക്രിയയും നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
---- facebook comment plugin here -----