Connect with us

Kerala

കഞ്ചാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി; തൃശൂരില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തൃശൂര്‍ | കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനൂപ് ലാലനെയാണ് തൃശൂര്‍ എസ്പി ജി പൂങ്കുഴലി സസ്‌പെന്‍ഡ് ചെയ്തത്.

കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലയ മാര്‍ട്ടിന്‍ എന്നയാളില്‍ നിന്നും കഞ്ചാവ് കേസ് ഒത്തു തീര്‍പ്പാക്കാന്‍ അനൂപ് ലാല്‍ 30,000 രൂപ കൈക്കൂലി വാങ്ങിയായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി

---- facebook comment plugin here -----

Latest