Connect with us

Uae

സിലിക്കോണ്‍ ഒയാസിസ് ഫ്രീസോണില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Published

|

Last Updated

ദുബൈ  | സിലിക്കോണ്‍ ഒയാസിസ് ഫ്രിസോണില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സിലിക്കോണ്‍ ഒയാസിസിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലാണ് ഗ്രൂപ്പിന്റെ 209 മത് ഹൈപ്പര്‍മാര്‍ക്കറ്റ്. സിലിക്കോണ്‍ ഒയാസിസ് അതോറിട്ടി ഡെപ്യൂട്ടി സി ഇ ഒ ഡോക്ടര്‍ ജുമാ അല്‍ മത്രൂഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ട് ലെവലുകളിലായി 184,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നാദ് അല്‍ ഷെബ, അല്‍ ബറാരി, അറേബ്യന്‍ റാഞ്ചസ്, വര്‍ക്ക എന്നിവിടങ്ങലിലുള്ള താമസക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ യു എ ഇയിലെ ഏറ്റവും വലുപ്പമേറിയ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ് സിലിക്കോണ്‍ ഒയാസിസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സിലിക്കോണ്‍ ഒയാസിസിസിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഏറെ നൂതനവും നവീനവുമായ ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കുകയെന്ന് ഡോക്ടര്‍ ജുമ അല്‍ മത്രൂഷി പറഞ്ഞു. 2040 ദുബൈ അര്‍ബാന്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് വൈവിധ്യമാര്‍ന്ന ജീവിത സൗകര്യങ്ങളും പുതിയ നിക്ഷേപ സാധ്യതകളും സ്വദേശികള്‍ക്കും വിവിധ രാജ്യങ്ങളിലെ താമസക്കാര്‍ക്കും ഒരുക്കുന്നതിലാണ് സിലിക്കോണ്‍ ഒയാസിസ് അതോറിട്ടി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിലിക്കോണ്‍ ഒയാസിസ് സമൂഹത്തിലേക്ക് ലുലുവിനെ സ്വാഗതം ചെയ്യുന്നതായും മത്രൂഷി കൂട്ടിച്ചേര്‍ത്തു.

ലുലു ഗ്രൂപ്പിന്റെ ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയതില്‍ സന്തോഷമുണ്ടെന്ന് അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്നതും ഗുണനിലവാരവുമുള്ള ഉല്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഭരിച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കോമോഴ്‌സ് വിപണി കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി അല്‍ ഖൂസിലുള്ള പ്രത്യേക കേന്ദ്രവും ഇതിനോടൊപ്പം പ്രവര്‍ത്തനമാരംഭിച്ചു. 60,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ലോജിസ്റ്റിക് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, പാലുത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങി ആവശ്യമുള്ള ഏത് സാധനങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇത് ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെത്തിക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളുടെ നീണ്ട നിരതന്നെ ലുലു ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് സി ഇഒ സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം, ജയിംസ് വര്‍ഗീസ്, റീജിയണല്‍ ഡയറക്ടര്‍ കെ പി തമ്പാന്‍ എന്നിവരും സംബന്ധിച്ചു.

Latest