Connect with us

Gulf

അസൈനാർ മുസ്‌ലിയാർ കാരികുളം ദമാമിൽ നിര്യാതനായി

Published

|

Last Updated

ദമാം | ഐ സി എഫ് ദമാം സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്റും മർകസ് ദമാം സെൻട്രൽ ഉപാധ്യക്ഷനുമായിരുന്ന തൃശ്ശൂർ കരിക്കുളം കുന്നാറ്റുപാടം വില്ലൻ വീട്ടിൽ അസൈനാർ മുസ്‌ലിയാർ (49)  ദമാമിൽ നിര്യാതനായി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സഊദി നാഷണൽ കോ ഓർഡിനേറ്റർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ 25 വർഷമായി അൽ ബറാക് കമ്പനിയിൽ പർച്ചേസ് മാനേജറായിരുന്നു. പിതാവ്- മുഹമ്മദ് ഹാജി. മാതാവ്- സുലൈഖ. ഭാര്യ: നഫീസ. മക്കൾ- മിദ്‌ലാജ് മുസ്‌ലിയാർ (മർകസ് നോളജ് സിറ്റി വിറാസ് വിദ്യാർഥി), മാജിദ ഹാദിയ, ശാമിൽ. മരുമകൻ: നിസാമുദ്ധീൻ അദനി (മഅദിൻ എജ്യൂപാർക്ക്). നടപടികൾ പൂർത്തിയാക്കുന്നതിനായി  ഐ സി എഫ്  പ്രവർത്തകർ രംഗത്തുണ്ട്.

വിടപറഞ്ഞത് പ്രാസ്ഥാനിക രംഗത്തെ നിറ സാന്നിധ്യം

സഊദിയിലെ പ്രാസ്ഥാനിക മദ്റസ സംവിധാനങ്ങളെ കോഡിനേറ്റ് ചെയ്ത് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്നു. ഗൾഫ്  രാജ്യങ്ങളിലെ മദ്റസ വിദ്യാഭ്യാസത്തെക്കുറിച്ച് തയ്യാറാക്കിയ നിർദേശങ്ങൾ  വിശദ ചർച്ചകൾക്ക് വിധേയമാക്കാനിരിക്കെയാണ് വിടപറഞ്ഞത്. നേരത്തേ നാട്ടിലെയും  റൈഞ്ച് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ദമാം സെൻട്രൽ, സൈഹാത്ത് സെക്ടർ , യൂണിറ്റ് രംഗത്ത് നിറസാന്നിധ്യമായിരുന്നു.

പ്രാസ്ഥാനിക-സ്ഥാപന  രംഗത്തെ മുഴുവന്‍ പരിപാടികളിലും  നിറസാന്നിധ്യവും നാട്ടിലെ പ്രാസ്ഥാനിക സ്ഥാപനങ്ങളുടെ സഹകാരിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയുമായിരുന്നു. വിയോഗം സഊദിയിലെ പ്രവർത്തകർക്ക്  നികത്താനാവാത്ത വിടവാണെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി അനുശോചിച്ചു.

അസൈനാർ മുസ്ല്യാരുടെ പേരിൽ പ്രത്യേകം  പ്രാർഥന നടത്തുവാൻ ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ഖുബാരി അഭ്യർഥിച്ചു.