Covid19
ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഗുജറാത്ത്
അഹമ്മദാബാദ് | ഗുജറാത്തില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് കാണിക്കുന്ന ആര്‍ ടി പി സി ആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. നേരത്തേ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.
72 മണിക്കൂര്‍ മുമ്പുള്ള പരിശോധനാ റിപ്പോര്‍ട്ട് ആണ് വേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അഹമ്മദാബാദിലും സൂറത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച 2,190 പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ചത്.
---- facebook comment plugin here -----