Connect with us

Ongoing News

നവമാധ്യമങ്ങളില്‍ താരമായി വെള്ളമ്മ

Published

|

Last Updated

മാനന്തവാടി | “നമ്മളെപ്പോലെ പണിയെടുക്കുന്ന കേളുവേട്ടന് ഇനീം ജയിപ്പിക്കണം. വോട്ട് കൊടുക്കണം. കോളനീലെ ഓരോ വീട്ടിലും ഇപ്പം വെള്ളം തലയില്‍ വെച്ച് കൊണ്ടുപോകണ്ട. വെള്ളത്തിന് പ്രശ്നമില്ല. പെന്‍ഷന്‍ മാസം മാസം കിട്ടുന്നുണ്ട്. സമരം കൊണ്ടാണ് നമ്മളെല്ലാം നേടിയത്.”

തൃശിലേരി ചേക്കോട്ടുകുന്നിലെ എല്‍ ഡി എഫ് കുടുംബയോഗത്തിലെ ഈ ഒരൊറ്റ പ്രസംഗത്തിലൂടെയാണ് 80 കഴിഞ്ഞ വെള്ളമ്മ താരമായത്. നവമാധ്യമങ്ങളിലെ കഴിഞ്ഞ ദിവസത്തെ താരം ആയിരുന്നു ഇവർ. എല്‍ ഡി എഫിന്റെ വികസന നേട്ടങ്ങളില്‍ ഭൂരിഭാഗവും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗോത്രഭാഷയിലുള്ള തന്റെ പ്രസംഗത്തില്‍ വെള്ളമ്മ പറഞ്ഞുവെക്കുന്നുണ്ട്.

പ്രസംഗം നവമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചതോടെയാണ് വെള്ളമ്മ താരമായത്. 80 കഴിഞ്ഞെങ്കിലും പാര്‍ട്ടി പരിപാടികളില്‍ കൃത്യമായി അവര്‍ പങ്കെടുക്കും. പ്രായത്തിന്റെ അവശതകള്‍ മറന്ന് വെള്ളമ്മ മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവിനായി വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ്.

 

---- facebook comment plugin here -----

Latest