Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയം: കെ സി വേണുഗോപാലിനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരമെന്ന് മുല്ലപ്പള്ളി, കെ സുധാകരന് മറുപടി

Published

|

Last Updated

കോട്ടയം | കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വലിച്ചിഴക്കുന്നത് ക്രൂരമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലും തന്റെയാളുകളെ സ്ഥാനാര്‍ഥിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വേണുഗോപാലാണ് ഹൈക്കമാന്‍ഡെന്നും അദ്ദേഹത്തിന്റെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടതെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി തുറന്നടിച്ച പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയടക്കമുള്ള ഹൈക്കമാന്‍ഡ് നേതൃത്വം എം പിമാരുമായും ജനങ്ങളെ നേരില്‍ കണ്ടും സ്വരൂപിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. താന്‍ പോലും ആരെയും നിര്‍ദേശിക്കുകയോ വെട്ടുകയോ ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഇരുകൂട്ടരും ധാരണയിലാണെന്നും അദ്ദേഹം ആരോപിച്ചു.

---- facebook comment plugin here -----

Latest