Connect with us

Ongoing News

മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്, 24 മണിക്കൂറിനുള്ളില്‍ സന്ദേശം അപ്രത്യക്ഷമാകല്‍; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Published

|

Last Updated

ജനപ്രിയ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പായ വാട്‌സആപ്പില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നു. ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മര്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഉള്‍പ്പെടെ സൗകര്യങ്ങള്‍ വാട്‌സ്ആപ്പില്‍ ഉടന്‍ ലഭ്യമാകും. ആര്‍കൈവ് ചെയ്ത ചാറ്റില്‍ പുതിയ സന്ദേശമെത്തിയാലും അത് ആര്‍ക്കൈവില്‍ തന്നെ തുരടുന്ന പരിഷ്‌കാരവും ഉടന്‍ ലഭ്യമാകുമെന്ന് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മള്‍ട്ടി ഉപകരണ പിന്തുണ

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് മള്‍ട്ടിഡിവൈസ് സപ്പോര്‍ട്ട് സവിശേഷത. ഈ സവിശേഷതയിലൂടെ, ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും. നിലവില്‍, പ്രാഥമിക ഉപകരണത്തിന് പുറമെ വെബിലോ ഡെസ്‌ക്ടോപ്പിലോ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം. പുതിയ സവിശേഷത നിലവില്‍ വന്നാല്‍ നാല് ഉപകരണങ്ങളില്‍ ഒരേസമയം ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍

വാട്ട്‌സ്ആപ്പില്‍ ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കന്‍ നിലവില്‍ സംവിധാനമുണ്ട്. എന്നാല്‍ പുതിയൊരു സന്ദേശം വന്നാല്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റ് പഴയപടിയാകും. ഇത് തടയുന്ന പരിഷ്‌കാരം ഉടന്‍ വാട്‌സ്ആപ്പില്‍ എത്തും. ആര്‍കൈവ് ചെയ്ത ചാറ്റില്‍ ഒരു പുതിയ സന്ദേശം വന്നാലും അത് ചാറ്റ് ലിസ്റ്റില്‍ ദൃശ്യമാകില്ല.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍

നിശ്ചിത സമയത്തിനകം സന്ദേശങ്ങള്‍ സ്വമേധയാ അപ്രത്യക്ഷമാകുന്ന സംവിധാനം ഇതിനകം വാട്ട്‌സ്ആപ്പില്‍ എത്തിയിട്ടുണ്ട്, എന്നാല്‍ നിലവില്‍ അതിന്റെ പരിധി 7 ദിവസമാണ്. അതായത്, ഈ സവിശേഷത ഓണാക്കി 7 ദിവസത്തിനുശേഷം സന്ദേശം സ്വമേധയാ ഇല്ലാതാക്കപ്പെടും. എന്നാല്‍ ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള സൗകര്യമാണ് കമ്പനി കൊണ്ടുവരാന്‍ പോകുന്നത്.

എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പുകള്‍

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തവയാണ്. അതായത്, അയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും അല്ലാതെ മറ്റൊരു മൂന്നാം വ്യക്തിക്കും ഇവ വായിക്കാന്‍ കഴിയില്ല. എന്നാല്‍ ഡ്രൈവില്‍ ചാറ്റ് ബാക്കപ്പ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ചോരുക വഴി ചാറ്റ് ചോരാന്‍ സാധ്യതയുണ്ട്. എത് ടയാന്‍ ചാറ്റ് ബാക്കപ്പും എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്ന അപ്‌ഡേറ്റും ഉടന്‍ വാട്‌സ്ആപ്പില്‍ എത്തും.

Latest