Connect with us

Kerala

കൊവിഡ് തടയാനായില്ല; കേരളത്തെ നോക്കി ലോകം ചിരിക്കുന്നു: യോഗി ആദിത്യനാഥ്

Published

|

Last Updated

കാസര്‍കോട്  |ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിര് നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്

യുപിയില്‍ കൊവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Latest