Connect with us

Kerala

സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഉദ്യോഗാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം | സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ച അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് വളരെ അനുകൂലമായാണ് പ്രതികരിച്ചത്. ആവശ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എ ഡി ജി പി മനോജ് എബ്രഹാമുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍.

കാര്യങ്ങല്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്. സര്‍ക്കാറില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവിനായി കത്തിരിക്കുകയാണ്. സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്.ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് പങ്കെടുത്തു.

---- facebook comment plugin here -----

Latest