Connect with us

National

കനത്ത തോല്‍വി ഏറ്റ് വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

Published

|

Last Updated

മോര്‍മുഗാവോ  | ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി. എതിരില്ലാത്ത നാല് ഗോളിനാണ് ഹൈദരാബാദ് എഫ്‌സിയോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാനക്കാരായി തുടരും.ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

പ്രതിരോധ നിരയിലെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് നാണം കെട്ട തോല്‍വിയൊരുക്കിയത്.

ആദ്യ പകുതിക്കു ശേഷമായിരുന്നു ഹൈദരാബാദിന്റെ നാല് ഗോളുകളും . 56, 63 മിനിറ്റുകളില്‍ സന്‍ഡാസയും അരിദനെ സന്റാന (86) ജാവോ വിക്ടര്‍ (90) എന്നിവരും ഹൈദരാബാദിനായി ലക്ഷ്യം കണ്ടു.

---- facebook comment plugin here -----

Latest