Connect with us

Kerala

ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല; കാപ്പനെതിരെ പരാതിയുമായി എ കെ ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍

Published

|

Last Updated

മലപ്പുറം | മാണി സി കാപ്പന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചയായിരിക്കെ കാപ്പനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കാപ്പന്‍ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നും പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നുമാണ് ശശീന്ദ്രന്റെ പരാതി.

പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തില്‍ താല്‍പര്യമില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണത്തില്‍ ആണ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ചര്‍ച്ച പോലും നടക്കാത്ത കാര്യങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചര്‍ച്ചയാണ്. സീറ്റുകളില്‍ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് ശശീന്ദ്രന്റെ അഭിപ്രായം.