Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

Published

|

Last Updated

തിരുവനന്തപുരം | സിപിഒ ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പോലീസ് ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. റാങ്ക് ലിസ്റ്റ് ക്രമക്കേട്, അനധികൃത നിയമനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.

Latest