Connect with us

National

കര്‍ഷക സമരം: ഈ മാസം ആറിന് രാജ്യവ്യാപകമായി റോഡുകള്‍ തടയും

Published

|

Last Updated

ന്യൂഡല്‍ഹി | മാസങ്ങളായി തുടരുന്ന കര്‍ഷ സമരം പുതിയ ദിശയിലേക്ക്. ഈ മാസം ആറിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രാജേവാല്‍ പറഞ്ഞു. ആറിന് ഉച്ചക്ക് 12 മണിക്കും മൂന്നുമണിക്കും ഇടയില്‍ ദേശീയ-സംസ്ഥാന പാതകള്‍ തടയുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. വരുമാനവും തൊഴിലും പരാമര്‍ശിക്കാത്ത ബജറ്റ് പരാജയമാണെന്നും ഇവര്‍ വ്യക്തമാക്കി.

Latest