Connect with us

Kerala

മുണ്ടക്കയത്ത് മകന്‍ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു; പിതാവ് മരിച്ചു

Published

|

Last Updated

കോട്ടയം |  മുണ്ടക്കയത്ത് മകന്‍ വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു. മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരികെയാണ് പിതാവ് പൊടിയന്‍(80) മരിച്ചത്. മാതാപിതാക്കള്‍ കിടക്കുന്ന കട്ടിലില്‍ മകന്‍ പട്ടിയെയും കെട്ടിയിട്ടിരുന്നു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തില്‍ ഇളയ മകന്‍ റെജിയെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ മൂത്തമകന്‍ 15 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്.

---- facebook comment plugin here -----

Latest