Connect with us

International

അഴിമതിയും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും: ഇസ്‌റാഈല്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും പ്രക്ഷോഭം

Published

|

Last Updated

ടെല്‍ അവീവ് | ഒരിടവേളക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. അഴിമതി, കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ പരാജയം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ രാജി ആവശ്യപ്പെടുന്നത്. ഞായറാഴ്ച അതിരാവിലെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ജറൂസലം ചത്വരത്തിലായിരുന്നു പ്രതിഷേധം. മൂന്നാം പ്രാവശ്യവും രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയ വേളയില്‍ കൂടിയാണ് പ്രക്ഷോഭം. നെതന്യാഹുവിന്റെ വിചാരണ ഈയാഴ്ച പുനരാരംഭിക്കേണ്ടതായിരുന്നു.

എന്നാല്‍, നിയന്ത്രണങ്ങളുടെ ഭാഗമായി വിചാരണ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയത്. മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

Latest