Connect with us

Kerala

ദിവാൻ; മർകസിന് കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു

Published

|

Last Updated

മർകസിന്റെ ഭരണ നിർവ്വഹണ കേന്ദ്രങ്ങളുടെ ഏകീകരണത്തിനായി നിർമിക്കുന്ന ഓഫീസ് സമുച്ഛയത്തിന്റെ കുറ്റിയടിക്കൽ കർമം സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുസ്‌ലിയാർ എന്നിവർ നിർവ്വഹിക്കുന്നു.

കോഴിക്കോട് | മർകസു സഖാഫത്തി സുന്നിയ്യയുടെ അന്താരാഷ്ട്ര- ദേശീയ പദ്ധതികളുടെ സംയുക്ത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. “ദിവാൻ” എന്ന നാമത്തിൽ മർകസിന്റെ പ്രഥമ പ്രസിഡൻറ് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലം തങ്ങളുടെ സ്മരണാർത്ഥം നിർമിക്കുന്ന സമുച്ഛയത്തിൽ മർകസിന്റെ നൂറോളം ഡിപ്പാർട്മെന്റുകളുടെ കേന്ദ്ര ഓഫീസുകളാണ് പ്രവർത്തിക്കുക. നാലു നിലകളിലായി പണിയുന്ന കെട്ടിടത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് ഹാൾ, സെൻട്രൽ ഓഫീസ്, വിദ്യാഭ്യാസ- സാംസ്‌കാരിക ഓഫീസുകൾ, ഇന്റർനാഷണൽ സ്റ്റുഡിയോ തുടങ്ങിയവ പ്രവർത്തിക്കും.

മർകസ് മസ്ജിദുൽ ഹാമിലിക്ക് സമീപം നിർമിക്കുന്ന സമുച്ഛയത്തിന്റെ കുറ്റിയടിക്കൽ കർമത്തിന്  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ നേതൃത്വം നൽകി.
വിദ്യാഭ്യാസം, ജീവകാരുണ്യം, സാംസ്‌കാരിക വിനിമയങ്ങൾ, അന്തരാഷ്ട്ര -ദേശീയ പ്രവർത്തനങ്ങൾ തുടങ്ങി മർകസിന്റെ വിവിധ പദ്ധതികളാണ് ദിവാനിൽ പ്രവർത്തിക്കുക. അറബ്-യൂറോപ്യൻ ആർക്കിടെക്ചറിന്റെ സമന്വയമായിരിക്കും ഈ സമുച്ഛയം.
മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ്  അവേലം , സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി.പി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.

Latest