Connect with us

Kerala

ഔഫിന്റെ വീട്ടിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Published

|

Last Updated

കാഞ്ഞങ്ങാട് |  ലീഗ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അബ്ദുറഹ്മാന്‍ ഔഫിന്റെ വീട്ടിലെത്തിയ യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ വീട്ടിലേക്ക് വരുന്നതായ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി നാട്ടുകാര്‍ ഔഫിന്റെ വീടിന് മുമ്പില്‍ തടിച്ച്കൂടിയിരുന്നു. പ്രാദേശിക ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പം 10.45 ഓടെ മുനവ്വറലി ശിഹാബ് തങ്ങള്‍ ഔഫിന്റെ വീടിന് സമീപമെത്തി. എന്നാല്‍ നാട്ടുകാര്‍ ലീഗ് നേതാക്കള്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. ഔഫിനെ കുത്തിക്കൊന്നവരേയും ഇതിന് ഗൂഢാലോചന നടത്തിയവരേയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുനവ്വറലി ശിഹാബ് തങ്ങളെ മാത്രം ഔഫിന്റെ ബന്ധുക്കളെ കാണാന്‍ അനുവദിക്കാമെന്ന് നാട്ടുകാര്‍ ഞ്ഞു. ഇതുപ്രകാരം വീട്ടിലെത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് തങ്ങള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൊലക്ക് പിന്നില്‍ മുസ്ലിം ലീഗ് നേതാക്കളാരും ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ മാത്രമാണ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ തിരുത്തും. പാര്‍ട്ടി അന്വേഷിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വീട് സന്ദര്‍ശിച്ച ശേഷം അബ്ദുറഹ്മാന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ മടങ്ങിയത്.

 

 

Latest