Connect with us

National

കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് വന്‍ മുന്നേറ്റം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡി ഡി സി) തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് വന്‍ മുന്നേറ്റം. ബി ജെ പി ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി എടുത്തുകളഞ്ഞ് കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി താഴ്ത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആണിത്.

നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍ സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളിലാണ് മുന്നേറുന്നത്. ബി ജെ പിയാകട്ടെ 47 സീറ്റുകളില്‍ മാത്രവും. കോണ്‍ഗ്രസ് 21 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ജമ്മു മേഖലയില്‍ ബി ജെ പി 44 സീറ്റുകളിലും ഗുപ്കാര്‍ സഖ്യം 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എന്നാല്‍, കശ്മീര്‍ മേഖലയില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നേറുമ്പോള്‍ വെറും മൂന്ന് സീറ്റിലാണ് ബി ജെ പിയുള്ളത്.

280 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 20 ജില്ലകളില്‍ 14 വീതം സീറ്റുകളാണുള്ളത്. ബാലറ്റ് പേപ്പര്‍ ആണെന്നതിനാല്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ്. അതിനാല്‍ അന്തിമ ഫലം ഏറെ വൈകും.

---- facebook comment plugin here -----

Latest