Connect with us

Techno

അടുത്ത വര്‍ഷം രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് ജിയോ

Published

|

Last Updated

മുംബൈ | അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ജിയോ 5ജി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ സാക്ഷ്യപത്രമാകും ജിയോ 5ജിയെന്ന് അംബാനി പറഞ്ഞു. ഗൂഗ്ളുമായി ചേര്‍ന്ന് വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണും ജിയോ വികസിപ്പിക്കുന്നുണ്ട്. ഇത് വരും മാസങ്ങളില്‍ പുറത്തിറക്കും.

രാജ്യത്ത് 5ജി ആരംഭിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നയ പ്രക്രിയകള്‍ വേഗത്തിലാക്കണമെന്നും അംബാനി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വര്‍ക്കും ഹാര്‍ഡ്‌വേറും സാങ്കേതികവിദ്യാ ഘടകങ്ങളുമാണ് ജിയോ 5ജിക്ക് ഉപയോഗിക്കുക. 5ജി യാഥാര്‍ഥ്യമാക്കാന്‍ സാംസംഗ്, ക്വാല്‍കോം തുടങ്ങിയ കമ്പനികളെയാണ് ജിയോ കൂടെകൂട്ടിയത്.

Latest