Connect with us

National

പ്രധാന സിമി നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍; 19 വര്‍ഷമായി തിരയുന്നുവെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | നിരോധിത സംഘടനയായ സിമിയുടെ പ്രധാനി ഡല്‍ഹി പോലീസിന്റെ പിടിയിലായി. 58കാരനായ അബ്ദുല്ല ഡാനിഷ് ആണ് അറസ്റ്റിലായത്. 19 വര്‍ഷമായി ഇയാളെ തിരയുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് അവകാശപ്പെട്ടു.

രാജ്യദ്രോഹത്തിന് ഇയാള്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി സിമിയിലേക്ക് യുവാക്കളെ ഡാനിഷ് ചേര്‍ത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിമിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്. സിമി മാസികയായ ഇസ്ലാമിക് മൂവ്‌മെന്റിന്റെ ഹിന്ദി പതിപ്പിന്റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു.

ഉത്തര്‍ പ്രദേശിലെ മൗ എന്ന സ്ഥലത്താണ് സ്വദേശം. അലിഗഢില്‍ ഒരു വീടുമുണ്ട് ഇയാള്‍ക്ക്. 2002ലാണ് വിചാരണാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അന്നുമുതല്‍ പോലീസ് അന്വേഷിക്കുകയായിരുന്നു.

Latest